PRAY FOR INDIA 
PRAY FOR AMERICA
ക്രൈസ്തവര്‍
പ്രതിഷേധറാലി നടത്തി
കെയ്റോ: ഈജിപ്റ്റില്‍
കഴിഞ്ഞ ശനിയാഴ്ച നടന്ന
മുസ്ലീം ആക്രമണത്തിനെതിരെ
ക്രൈസ്തവര്‍ തലസ്ഥാന
നഗരമായ കെയ്റോയില്‍ പ്രതിഷേധറാലി
നടത്തി. തഹ്റീര്‍ സ്ക്വയറിനു
സമീപം നടന്ന അക്രമത്തില്‍
12 പേര്‍ കൊല്ലപ്പെടുകയും
രണ്ടു ചര്‍ച്ചുകള്‍ അക്രമിക്കപ്പെടുകയുമുണ്ടായി.
മുസ്ലീംക്രൈസ്തവ സംഘര്‍ഷത്തില്‍
190 പേരെ കസ്റ്റഡിയിലെടുത്തതായി
ഈജ്പ്റ്റിയന്‍ സൈന്യം
പറഞ്ഞു. സംഘര്‍ഷത്തില്‍
നൂറുകണക്കിനു ആളുകള്‍ക്ക്
പരിക്കേറ്റിരുന്നു. സംഭവത്തിനു
ശേഷം ഞായറാഴ്ചയും നിരവധി
ക്രൈസ്തവര്‍ പ്രസിഡന്റിന്റെ
വസതിയ്ക്കു മുന്‍പില്‍
പ്രതിഷേധറാലി നടത്തിയിരുന്നു
China for Christ
ക്രിസ്ത്യാനിത്വം
സ്വീകരിച്ച യുവാവിനെ
കൊലപ്പെടുത്തി
നെയ്റോബി: സൊമാലിയയില്‍
ക്രിസ്ത്യാനിയായ യുവാവിനെ
ഇസ്ലാംതിവ്രവാദികള്‍
വെടിവെച്ചു കൊന്നു. ലോവര്‍
ഷബാലെ പ്രവിശ്യയിലെ ഷലാംബോഡ്
ടൌണില്‍ ഏപ്രില്‍ 18 ന്
ഹസ്സന്‍ അഡാവേ ആദന്‍
എന്ന 21 കാരനാണ് ദാരുണമായി
കൊല്ലപ്പെട്ടത്. അല്‍
ഷബാബ് എന്ന തീവ്രവാദ
സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍
രാത്രി 7.30 ന് ഹസ്സന്റെ വീട്ടില്‍
അതിക്രമിച്ചുകയറി പിടിച്ചുവലിച്ചുകൊണ്ടു
പോകുകയും വീടിനുകുറച്ചകലെ
കൊണ്ടുപോയി വെടിവെയ്ക്കുകയുമായിരുന്നു.
ഹസ്സന്‍ തല്‍ക്ഷണം മരിച്ചു.
കൃത്യത്തിനുശേഷം അക്രമികള്‍
അല്ലാഹു അക് ബര്‍ എന്നു
ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ്
പോയത്. ഒരു മുസ്ലീംഭവനത്തില്‍
നിന്നും ചിലമാസങ്ങള്‍ക്കു
മുന്‍പാണ് ഹസ്സന്‍ വിശ്വാസത്തില്‍
വന്നത്. ഒരു രഹസ്യസഭയില്‍
കര്‍ത്താവിനെ ആരാധിച്ചുവരികയായിരുന്നു. |
ഫ്രാന്‍സില്‍
ബുര്‍ഖ നിരോധനം
പാരീസ്: ഫ്രാന്‍സില്‍
ബുര്‍ഖ നിരോധനം പ്രാബല്യത്തിലായി.
നിരോധനം നടപ്പാക്കുന്ന
ആദ്യ യൂറോപ്യന്‍ രാജ്യമായി
ഇതോടെ ഫ്രാന്‍സ് മാറി.
നിരോധനം നടപ്പാക്കുന്ന
നീക്കത്തിനെതിരേ മുസ്ലീം
വനിതാ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇത് അവഗണിച്ചാണ് തിങ്കളാഴ്ച
മുതല്‍ നിരോധനം ഔദ്യോഗികമായി
നടപ്പില്‍ വരുത്തുന്നത്. പ്രകടനം
നടത്താന്‍ ശ്രമിച്ച അറുപതോളം
വനിതകളെ ശനിയാഴ്ച പോലീസ്
അറസ്റ്റ് ചെയ്തിരുന്നു.
പാകിസ്താനില്‍ ബൈബിള്‍
വലിച്ചുകീറി .
പാകിസ്താനില്‍
ക്രിസ്ത്യന്‍ പള്ളിയില്‍
കയറിയയാള്‍ ബൈബിള്‍ വലിച്ചുകീറി
പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ
ലാഹോറിലെ ലോറന്‍സ് റോഡ്
സെന്റ് ജോസഫ്‌സ് പള്ളിയിലാണ്
സംഭവം നടന്നത്. അക്തര്‍
ഹുസൈന്‍ എന്നയാളാണ് പള്ളിയില്‍
കയറി ബൈബിള്‍ കീറുകയും
കത്തിക്കാന്‍ ശ്രമിക്കുകയും
ചെയ്തത്. ഇയാളെ സെക്യൂരിറ്റിക്കാര്‍
പിടികൂടി പൊലീസിന് കൈമാറി,
മതനിന്ദ കുറ്റം ചുമത്തിയാണ്
ഇയാളെ അരസ്റ്റ്് രേഖപ്പെടുത്തിയിരിക്കുന്നത്.
ചിറാഗ് ഷാ ടൌണിലെ താമസക്കാരനും
ഫാക്ടറി ജീവനക്കാരനുമായ
അക്തര്‍ പുറത്തുനിന്നു
വാങ്ങിയ ബൈബിളുമായി പള്ളിയിലെത്തി
വലിച്ചുകീറുകയായിരുന്നു.
അമേരിക്കയില്‍ രണ്ടു
പാസ്റ്റര്‍മാര്‍ ഖുര്‍ആന്‍
കത്തിച്ചതിനു തിരിച്ചടി
നല്‍കാനാണ് ഇതു ചെയ്തതെന്നു
പ്രതി പറഞ്ഞു. കുറ്റക്കാരനെന്നു
കോടതി കണ്ടെത്തിയാല്‍
പ്രതിക്കു 10 വര്‍ഷം തടവു
ലഭിക്കാം.
 ക്രൈസ്തവന്റെ
ചെവി കടിച്ചു
മുറിച്ചു ഈജിപ്റ്റിലെ ഖീന സിറ്റിയില്‍
മുസ്ലീംങ്ങള്‍ ഒരു ക്രൈസ്തവനെ
അക്രമിക്കുകയും ചെവി
കടിച്ചു മുറിക്കുകയും
ചെയ്തു. ഖീന സിറ്റിയിലെ
ഒരു സെക്കന്ററിസ്ക്കൂള്‍
അഡ്മിനിസ്ട്രേറ്ററും
ക്രൈസ്തവനുമായ അയ്മന്‍
അന്‍വര്‍ മിത്രി (45) നെയാണ്
മുസ്ലീംങ്ങള്‍ അക്രമിച്ചത്.
. എതിര്‍ത്ത . കഴുത്തിനും
മുഖത്തും വെട്ടേറ്റു.
ചെവി അറ്റുപോകുകയും ചെയ്തു.
മിത്രിയെ അക്രമികള്‍
മതം മാറ്റത്തിന് ശ്രമിക്കുകയും
ചെയ്തു.
ലോഗോസ് കൊച്ചിയില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്റെ
ലോഗോസ് ഹോപ്പ് മെയ് 23
ന് കൊച്ചിയില്‍ എത്തും.ഏകദേശം
3 ആഴ്ച കപ്പല്‍ കൊച്ചിയിലുണ്ടാകും.
1970-ലാണ് സുവിശേഷപ്രവര്‍ത്തനം
ഓ.എം. ആരംഭിച്ചത്. മുമ്പുണ്ടായിരുന്ന
ലോഗോസ്, ഡ്യൂലോസ് എന്നീ
കപ്പലുകളും ഇപ്പോഴത്തെ
ലോഗോസ് ഹോപ്പും ചേര്‍ന്ന്
160 രാജ്യങ്ങളിലെ വിവിധ
തുറമുഖങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.
40 മില്യന്‍ ജനങ്ങള്‍ കപ്പല്‍
സന്ദര്‍ശിക്കുകയും 5
മില്യന്‍ ജനങ്ങള്‍ വിവിധ
കോണ്‍ഫറന്‍സുകളില്‍
സംബന്ധിക്കുകയും ചെയ്തു.
ഓ.എം. ന് മുമ്പുണ്ടായിരുന്ന
എല്ലാ കപ്പലുകളെക്കാളും
വലുതാണ് ലോഗോസ് ഹോപ്പ്.
137.50 മീറ്റര്‍ നീളവും 2106 മീറ്റര്‍
ഉയരവുമാണ് ഈ കപ്പലിനുള്ളത്.
ലോകത്തിലെ ഒട്ടുമിക്ക
പ്രസാദകരുടെയും ക്രൈസ്തവ
പുസ്തകങ്ങളുടെയും വന്‍ശേഖരത്തോടൊപ്പം
. ഇപ്പോള്‍ ലോഗോസ് ഹോപ്പ്
അബുദാബി തുറമുഖത്ത് സന്ദര്‍ശകരെ
സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
സാഹിത്യത്തിലൂടെ സുവിശേഷ
സന്ദേശം മറ്റുള്ളവരിലേക്ക്
കൈമാറുകയും ചെയ്യുക എന്നതാണ്
ലോഗോസ് ഹോപ്പിന്റെ മുഖ്യലക്ഷ്യം.
.
ഇറാനില്‍ ക്രിസ്ത്യന്‍
ദമ്പതികളെ വധിച്ചു .
ടെഹ്റാനിലെ കുപ്രസിദ്ധമായ
എവിന്‍ ജയിലിലാണ് ഇറാനിയന്‍
യൂദക്രിസ്ത്യാനിയായ
അദിവ മിര്‍സ കലാമിയും
ഭര്‍ത്താവ് അര്‍മേനിയന്‍
ഇറാനിയന്‍ ക്രിസ്ത്യാനിയായ
വറോജന്‍ പെട്രോസിയനും
വധിക്കപ്പെട്ടതായി ഇറാനിയന്‍
ക്രിസ്ത്യന്‍ ന്യൂസ്ഏജന്‍സിയായ
മൊഹബത് റിപ്പോര്‍ട്ടു
ചെയ്യുന്നത്. കൂട്ടത്തില്‍
മറ്റൊരു സ്ത്രീയും രണ്ടു
പുരുഷന്മാരും വധിക്കപ്പെട്ടതായും
റിപ്പോര്‍ട്ടിലുണ്ട്.
കൂടിതല്‍ വിവരങ്ങള്‍
പുറത്തുവന്നിട്ടില്ല.
ഇത് മാര്‍ച്ച് 13 നും 14 നും
ഇടയ്ക്കുള്ള ദിവസങ്ങളിലാണ്
സംഭവിച്ചതെന്നാണ് നിഗമനം.
എവിന്‍ ജയില്‍ ക്രൈസ്തവരെ
പീഡിപ്പിക്കുന്നതിലും
കൊല്ലുന്നതിലും കുപ്രസിദ്ധിനേടിയ
ജയിലാണ്. |
ഇരുപത്തിനാലുകാരിയുടെ
മൃതദേഹം ഭക്ഷിച്ച മൂന്നുപേര്‍
അറസ്റ്റില്‍ .
ഇസ്‌ലാമാബാദ്:
ശവക്കുഴി മാന്തി ഇരുപത്തിനാലുകാരിയുടെ
മൃതദേഹം ഭക്ഷിച്ച മൂന്നുപേര്‍
നരഭോജനകുറ്റത്തിന് പാകിസ്താനില്‍
അറസ്റ്റിലായി ശനിയാഴ്ച
മരിച്ച സൈറ പെര്‍വീണ്‍
എന്ന യുവതിയുടെ കുഴിമാടം
അലങ്കോലപ്പെട്ട നിലയില്‍
കണ്ടെത്തിയതിനെത്തുടര്‍ന്ന്
നടത്തിയ അന്വേഷണത്തിലാണ്
സംഭവം പുറത്തായത്.
പെര്‍വീണിന്റെ മൃതദേഹം
കാണാതായതിനെത്തുടര്‍ന്ന്
കുടുംബാംഗങ്ങള്‍ പോലീസില്‍
പരാതിനല്‍കി. തുടര്‍ന്നു
നടത്തിയ അന്വേഷണത്തില്‍
പ്രദേശത്തെ ഒരു വീട്ടില്‍
നിന്ന് പെര്‍വീണയുടെ
ശരീരഭാഗങ്ങള്‍ പാകം ചെയ്ത
നിലയിലും അല്ലാതെയും
കണ്ടെത്തുകയായിരുന്നു.
പെര്‍വീണയുടെ മൃതശരീരം
ശവക്കുഴിയില്‍നിന്ന്
പുറത്തെടുത്തയാള്‍ ഒളിവിലാണെന്ന്
പോലീസ് പറഞ്ഞു.
പാസ്റ്റ ര്‍സഞ്ചരിച്ച
കാര്‍ തകര്‍ത്തു
കൊടുങ്ങല്ലൂര്‍:
വീട്പാര്‍ക്കലിന് പ്രാര്‍ഥന
കഴിഞ്ഞ് മടങ്ങുകയായിരുന്ന
പാസ്റ്റര്‍മാരും കുടുംബവും
സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും
പാസ്റ്റര്‍മാരെ കയ്യേറ്റം
ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച
ഉച്ചയ്ക്ക് 1.30ന് എടവിലങ്ങ്
കാര ബീച്ച് റോഡിലാണ്
സംഭവം. കോട്ടപ്പുറം ടി.കെ.എസ്.
പുരത്തെ ന്യൂ ഇന്ത്യാ
ദൈവസഭയിലെ പാസ്റ്റര്‍
ഇടുക്കി മുതിരപ്പുഴ മുത്തക്കന്‍
ഏലിയാസ്(49), ചിന്തരൂര്‍
യൂണിറ്റിലെ പാസ്റ്റര്‍
മില്‍ട്ടന്‍ ജോര്‍ജ്(46)
എന്നിവരും കുടുംബവും
സഞ്ചരിച്ച കാറിന് നേരെയായിരുന്നു
അക്രമം. കാറിന്റെ വാതിലുകളും
ഗ്ലാസുകളും തകര്‍ത്തിട്ടുണ്ട്
: ഈജിപ്റ്റില്‍
ക്രൈസ്തവര്‍ക്കു നേരേ
വീണ്ടും മുസ്ലീംങ്ങളുടെ
ആക്രമണം. കെയ്റോയിലെ
ഒരു സഭാ ആരാധനാ സ്ഥലത്തിനുമുന്‍പില്‍
നടന്ന സംഘര്‍ഷത്തില്‍
ഒരു ക്രൈസ്തവന്‍ കൊല്ലപ്പെടുകയും
15 പേര്‍ക്ക് പരിക്കേല്‍ക്കുകയും
ചെയ്തു. സൈന്യം പ്രക്ഷോഭകാരികളുടെ
ഇടയിലേക്കു വെടി ഉതിര്‍ക്കുകയുമുണ്ടായി.
2011 ആരംഭം മുതല്‍ തന്നെ ക്രൈസ്തവര്‍ക്കു
നേരേ പലയിടങ്ങളിലും അക്രമണമുണ്ടായി.
നിരവധിപ്പേര്‍ കൊല്ലപ്പെടുകയും
പരിക്കേല്‍ക്കുകയുമുണ്ടായി.
അലക്സാണ്ട്രിയയില്‍
വര്‍ഷാരംഭത്തില്‍ ചാവേര്‍
ആക്രമണത്തില്‍ 23 പേരാണ്
മരിച്ചത്.
ഇറാനില്‍ 7 ക്രൈസ്തവരെ
അറസ്റ്റുചെയ്തു.
ടെഹ്റാന്‍ : ഇറാനില്‍
സുവിശേഷ പ്രചരണത്തിനു
ശ്രമിച്ച 7 ക്രൈസ്തവരെ
അറസ്റ്റുചെയ്തു. ഹമീദനു
അടുത്ത് എല്ലാം മിനിസ്ട്രിയുടെ
പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
മേഖലയില്‍ സുവിശേഷ പ്രചരണം
ശക്തമാകുന്നു എന്നാരോപിച്ചാണ്
പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവര്‍ക്ക്
ഇസ്രായേലുമായി ബന്ധം
ഉണ്ടെന്ന് ആരോപിച്ചാണ്
അറസ്റ്റ്. ഇറാനില്‍ ക്രൈസ്തവ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിരോധനമുണ്ട്.
എല്ലാ ഭാഷകളിലും
ബൈബിള്‍ ഇറക്കും
വിക്ലിഫ്
എല്ലാ ഭാഷകളിലും ബൈബിള്‍
ഇറക്കും ലോകത്തിലെ
ഏറ്റവും വലിയ ബൈബിള്‍
പരിഭാഷാ മിനിസ്ട്രിയായ
വിക്ലിഫ് ബൈബിള്‍ 2025 ഓടെ
ലോകത്തെ മുഴുവന്‍ ഭാഷകളിലേക്കും
ബൈബിള്‍ വിവര്‍ത്തനം
ചെയ്യുമെന്നു വിക്ലിഫ്
എക്സിക്യൂട്ടീവ് ഡയറക്ടര്‍
പോള്‍ എഡ് വേര്‍ഡ്സ്
പറഞ്ഞു. അതോടെ ലോകത്തെ
350 മില്ല്യന്‍ ജനങ്ങളിലേയ്ക്കും
തിരുവചനം എത്തുമെന്ന്
പ്രതീക്ഷിക്കുന്നതായും
എഡ് വേര്‍ഡ്സ് പ്രത്യാശിച്ചു.
എന്നാല്‍ കടുത്ത സാമ്പത്തിക
ബുദ്ധിമുട്ടാണ് ഈ വലിയ
ദൌത്യത്തിനു പ്രത്യാഘാതമായി
നില്‍ക്കുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലരും കഴിഞ്ഞ നാളുകളില്‍
ഇതിനായി സംഭാവനകള്‍ അയച്ചുതരികയുണ്ടായി.
നിലവില്‍ 2200 ഭാഷകളില്‍
ബൈബിളുകള്‍ ഉണ്ട്.
ഗോഡ് സേവ് അമേരിക്ക’
ദൈവം അമേരിക്കയെ
രക്ഷിക്കാനായി ലക്ഷം
പേരുടെ പ്രാര്‍ത്ഥനാ
കാമ്പയിന്‍ അറ്റ്ലാന്റ: ‘ഗോഡ്
സേവ് അമേരിക്ക’ - ദൈവം
അമേരിക്കയെ രക്ഷിക്കട്ടെ
എന്ന ആപ്തവാക്യത്തിലൂന്നിയ
പ്രാര്‍ത്ഥനാ കാമ്പയിനുമായി
ഡോ.മൈക്കിള്‍ യൂസഫ് വളരെ
അദ്ധ്വാനത്തിലാണ്. ജൂലൈ
നാലിനാരംഭിച്ച പ്രാര്‍ത്ഥനാ
കാമ്പയിനില്‍ ഇതുവരെയായി
42450 പേരെ കൂട്ടിച്ചേര്‍ക്കുവാന്‍
ദ ചര്‍ച്ച ഓഫ് ദ അപ്പോസ്തലസ്
എന്ന് സഭയുടെ പ്രസിഡന്റും
നേതാവുമായ ഡോ.മൈക്കിള്‍
യൂസഫിനു കഴിഞ്ഞു. തന്റെ
ലക്ഷ്യം ഒരു ലക്ഷം പ്രാര്‍ത്ഥനാ
വീരന്മാരെയാണ്. അവര്‍
പ്രാര്‍ത്ഥിച്ച് അമേരിക്കയ്ക്ക്
നല്ല മാറ്റമുണ്ടാകണം.
ചര്‍ച്ചുകള്‍ വളരണം.
അമേരിക്കയിലെ ദേശീയ
നേതാക്കള്‍ ഉന്നതന്മാര്‍
സാധാരണക്കാര്‍ എല്ലാവരും
രക്ഷിക്കപ്പെടണം. ആത്മീകമായി
രക്ഷപ്രാപിക്കണം. അതു
മാത്രമാണ് അറ്റ്ലാന്റലാന്റക്കാരനായ
മൈക്കിളിന്റെ പ്രത്യാശ.
അറ്റ്ലാന്റയിലെ മെഗാചര്‍ച്ചില്‍
3000 അംഗങ്ങളുണ്ട്. ടി.വി.
റേഡിയോ മാധ്യമങ്ങളിലൂടെ
20 ഭാഷകളിലായി 200 രാജ്യങ്ങളില്‍
മൈക്കിള്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.
അമേരിക്കക്കാരില്‍
ഞായറാഴ്ച സഭായോഗത്തിനു
പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാറിപ്പോര്‍ട്ട്.
വാഷിംങ്ടണ്‍ : കുറച്ചു
വര്‍ഷം മുന്‍പ് ലോകക്രൈസ്തവര്‍ക്ക്
അമേരിക്കയില്‍ നിന്നും
നാണക്കേടുണ്ടാക്കുന്ന
സ്ഥിതിയായിരുന്നുവെങ്കില്‍
ഇന്ന് ഈ സ്ഥിതി മാറുന്നതായി
ഗലാപ്പോള്‍ ഫലം വ്യക്തമാക്കുന്നു.
അമേരിക്കക്കാരില്‍ ഞായറാഴ്ച
സഭായോഗത്തിനു പോകുന്നവരുടെ
എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ്
റിപ്പോര്‍ട്ട്ചെയ്യുന്നത്.
2008 ഫെബ്രുവരി മുതല്‍ 2010 മെയ്‌വരെയുള്ള
കണക്കുപ്രകാരം 43.1% ക്രൈസ്തവര്‍
സഭാആരാധനയ്ക്ക് ഞായറാഴ്ച
പോകുന്നവരാണ്. 2008 നു മുന്‍പ്
42.1% മായിരുന്നു. 8 ലക്ഷം പേരെയാണ്
ഒരു റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍
ഗലാപ് പോളിലൂടെ ഇന്റര്‍വ്യൂചെയ്തത്.
35% പേര്‍ എല്ലാ ആഴ്ചയിലും
ആരാധനയ്ക്കു പോകുന്നു.
8% പേര്‍ വിരളമായേ ആരാധനയ്ക്കു
പോകാതിരിക്കുന്നുള്ളൂ.
11% പേര്‍ മാസത്തില്‍ ഒരിക്കല്‍
മാത്രം പോകുന്നവരാണ്.
25% പേര്‍ വല്ലപ്പോഴും പോയെങ്കിലായി.
എന്നാല്‍ 20% പേര്‍ സഭാ ആരാധനയ്ക്ക്
പോകാറേയില്ല. എന്തായാലും
ആരാധനയ്ക്കു പോകുന്നവരില്‍
രണ്ടുവര്‍ഷത്തിനിടെ
നേരിയവര്‍ദ്ധന വെങ്കിലും
ഉണ്ടായല്ലോ എന്നു ആശ്വസിക്കുകയാണ്
അമേരിക്കന്‍ ക്രൈസ്തവ
നേതാക്കള്‍.
ഇസ്ലാം പെണ്‍കുട്ടി
ക്രിസ്ത്യാനിയായതിന്
മാതാപിതാക്കള്‍ മരത്തില്‍
കെട്ടിയിട്ടു
നെയ്റോബി
: നൂര്‍ത്തമുഹമ്മദ്ഫറാ
സൊമാലിയയിലെ 17 വയസ്സുകാരി
ജിഡോ ജീജനിലെ സാധാരണ
കുടുംബത്തിലെ അംഗം ഇസ്ലാം
മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട്
ക്രിസ്ത്യാനിയായതിനെത്തുടര്‍ന്ന്
തന്റെ മാതാപിതാക്കള്‍തന്നെ
ആരും ലജ്ജിക്കത്തക്കരീതിയിലുള്ള
പീഡനമാണ് ഈ പെണ്‍കുട്ടിയ്ക്കു
നേരേ നടത്തിയത്. തന്റെ
മാതാപിതാക്കള്‍ ഹസ്സന്‍
കാഫിയും ഹാവോ ഗോഡെനും
ചേര്‍ന്ന് നൂര്‍ത്തയെ
മാനസ്സികാരോഗ്യ
കേന്ദ്രത്തില്‍ എത്തിച്ചു.
പെണ്‍കുട്ടിക്കു മാനസികരോഗമില്ലെന്നു
ഡോക്ടര്‍ പറഞ്ഞപ്പോള്‍
പെണ്‍കുട്ടിയെ മാതാപിതാക്കള്‍
വീടിനുപുറത്തുള്ള മരത്തില്‍
പകല്‍ കെട്ടിയിടും. രാത്രിയില്‍
ചെറിയ ഇരുട്ടുമുറിയിലും
ഇടും. രോഗിയാണന്നു വരുത്തിത്തീര്‍ക്കാനാണ്
ഈ ക്രൂര നടപടി. സൊമാലിയയിലെ
മുസ്ലീംങ്ങളുടെ തെറ്റായ
ചിന്ത രോഗിയായവര്‍ ശാപഗ്രസ്ഥരാണ്.
അവരെ വീട്ടില്‍ താമസിപ്പിക്കുവാന്‍
കൊള്ളില്ല എന്നാണ്. സംഭവം
അറിഞ്ഞ ചില ക്രൈസ്തവ
മനുഷ്യാവകാശ പ്രവര്‍ത്തകര്‍
പെണ്‍കുട്ടിയുടെ സഹായത്തിനായി
മുന്നോട്ടു വന്നു.
------------------------------------------------------------------------------
വിദ്യാര്‍ത്ഥികള്‍
ക്രിസ്തുമാര്‍ഗ്ഗം വിടണമെന്ന്
. പാക്കിസ്ഥാനില്‍ ന്യൂനപക്ഷവിഭാഗമായ
കൈസ്തവര്‍ക്കെതിരായി
നടക്കുന്ന പീഢനങ്ങള്‍ക്ക്
വിത്യസ്ത .പഞ്ചാബ് പ്രവിശ്യയിലെ
സര്‍ഗോധയില്‍ 79-N.B നമ്പര്‍
ഗ്രാമത്തിലേ ഗവണ്‍മെന്റ്
ഹയര്‍ സെക്രന്റെറി സ്ക്കുളിലെ
ക്രിസ്ത്യാനികളായ വിദ്യാര്‍ത്ഥിനി
കളോടാണ് അദ്ധ്യാപകരുടെ
ക്രൂരമായ മതനിന്ദ പ്രകടമായത്.ഇവിടുത്തെ
ഒരു ക്ലാസ്സിലെ രണ്ടു
വിദ്യാര്‍ത്ഥിനികളുടെ
ഉറച്ചക്രൈസ്തവ വിശ്വാസത്തില്‍
വിറളിപൂണ്ട അദ്ധ്യാപകര്‍
അവരോട് മുസ്ലീമാകുവാന്‍
നിര്‍ബന്ധിക്കുന്നു.ഇതിനുതയ്യാറാകാത്ത
ഈ കുട്ടികളെ അകാരണമായി
അടിക്കുകയും കളിയാക്കുകയും
ചെയ്തു.എന്നിട്ടും വിരോധം
തീരാതെ ക്ലാസ്സുകള്‍
കഴിയുമ്പോള്‍ ക്ലാസ്സ്
റൂമുകളും ബാത്ത് റൂമുകളും
കഴുകി വൃത്തിയാക്കണമെന്ന
ആജ്ഞയും നല്‍കി.പത്താംക്ലാസ്സുകാരികളായ
സാന, റിബേക്ക ഭട്ടി എന്നിവരോടാണ്
കൂടുതല്‍ പക. അനുസരിക്കാതിരുന്നാല്‍
കൂടുതല്‍ ശിക്ഷകള്‍ ലഭിക്കുമെന്ന
ഭീഷണിയുമുണ്ട്
---------------------------------------
ലണ്ടന്‍: 2012ലെ
ഒളിമ്പിക്സ് വേദിക്കു
സമീപം മുസ്ലിം പള്ളി
നിര്‍മിക്കാനുള്ള പദ്ധതി
ബ്രിട്ടന്‍ നിറുത്തിവെച്ചു.
ബ്രിട്ടനിലെ ഇസ്ലാമിക
സംഘടനയായ 'തബ്ലീഗെ ജമാഅത്തി'ന്റെ
നേതൃത്വത്തിലാണ് പള്ളി
പണിക്കു പദ്ധതി തയാറാക്കിയത്.
പള്ളി പണി അടിയന്തരമായി
നിറുത്താന്‍ സംഘടനക്ക്
സര്‍ക്കാര്‍ നിര്‍ദേശം
പള്ളിപ്പണിക്കെതിരെ
ക്രൈസ്തവ സംഘടനകള്‍ രംഗത്തു
വന്നതാണ് തീരുമാനത്തിനു
പിന്നിലെന്ന് .
|